അമിത് ഷാ ശിവസേനയ്ക്ക് എതിരെ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി ഉദ്ദവ് താക്കറെ.

163

മുംബൈ: അമിത് ഷാ ശിവസേനയ്ക്ക് എതിരെ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി ശിവസേന തലവന്‍ ഉദ്ദവ് താക്കറെ. ശിവസേനയെ പരാജയപ്പെടുത്താന്‍ കഴിവുള്ളവര്‍ ഇതുവരെ ജനിച്ചിട്ടില്ലെന്ന് മുംബൈയില്‍ പൊതുയോഗത്തില്‍ വച്ച്‌ അമിത് ഷായ്ക്ക് മറുപടിയായി താക്കറെ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആരെല്ലാം അയോധ്യയെ മുതലെടുക്കുമെന്നത് പുറത്തുകൊണ്ടുവരാനാണു തെരഞ്ഞെടുപ്പിന് മുമ്ബ് രാമക്ഷേത്ര നിര്‍മ്മാണം ഉന്നയിച്ചത്. സഖ്യകക്ഷികളായ നിതീഷ് കുമാറും രാം വിലാസ് പസ്വാനും എതിര്‍ക്കുമ്ബോള്‍ ബിജെപിയ്ക്ക് എങ്ങനെ രാമക്ഷേത്രം നിര്‍മ്മിക്കാനാകും. കോണ്‍ഗ്രസിന് എങ്ങനെ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കാനാകുമെന്നും . 2014 മുതല്‍ കോണ്‍ഗ്രസിന് ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് പോലുമില്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.
സഖ്യമുണ്ടെങ്കില്‍ സഖ്യകക്ഷികളെ വിജയിപ്പിക്കും, അല്ലാത്ത പക്ഷം മുന്‍ സഖ്യകക്ഷികളെ പോലും പരാജയപ്പെടുത്തുമെന്നായിരുന്നു നേരത്തെ അമിത് ഷാ പറഞ്ഞത്.

NO COMMENTS