സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് യുവമോര്‍ച്ചയുടെ കരിങ്കൊടി

184

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് യുവമോര്‍ച്ചയുടെ കരിങ്കൊടി. തിരുവനന്തപുരം ഗാന്ധി ഭവനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മടങ്ങുമ്ബോഴായിരുന്നു കരിങ്കൊടി കാണിച്ചത്.യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെ കരിങ്കൊടിയുമായി ഓടുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി മറ്റൊരു വഴിയിലൂടെയാണ് പുറത്തേക്ക് പോയത്. പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.സ്വാശ്രയ പ്രശ്നത്തില്‍ നേരത്തെ കെ.എസ്.യു പ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയിരുന്നു.എല്‍ഡിഎഫിന്റെ സ്വാശ്രയ നയത്തില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ഞായറാഴ്ചയും തുടരുകയാണ്.