എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം

195

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കണമെന്ന നീതി ആയോഗിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കടക്കെണിയില്‍ മുങ്ങിയ എയര്‍ ഇന്ത്യക്ക് കൂടുതല്‍ സഹായധനം നല്‍കുന്നത് ഒഴിവാക്കാനാണ് സ്വകാര്യവത്കരണം നടപ്പിലാക്കുന്നതെന്നാണ് വിശദീകരണം. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനായി വിശദമായ മാര്‍ഗരേഖയാണ് നീതി ആയോഗ് മുന്നോട്ടുവെച്ചത്. 30,000 കോടിയുടെ വായ്പ എഴുതിത്തള്ളാനും നിര്‍ദേശമുണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ കടം 50,000 കോടി വരും. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് എടുത്ത വായ്പയാണ് ഇതില്‍ 22,000 കോടിയും. 4,500 കോടിയാണ് വാര്‍ഷികപലിശയായി നല്‍കേണ്ടിവരുന്നത്. ഇത് എയര്‍ ഇന്ത്യയുടെ മൊത്തം വരുമാനത്തിന്റെ 21 ശതമാനം വരും. എയര്‍ ഇന്ത്യയുടെ വായ്പയും പ്രവര്‍ത്തനമൂലധനവും പുതിയ ഉടമകളുടെ ചുമതലയിലാക്കാനും പകുതി ബാധ്യത ഏറ്റെടുക്കാനുമാണ് നീതി ആയോഗിന്റെ നിര്‍ദേശം.

NO COMMENTS