പനീര്‍ശെല്‍വത്തെ പിന്തുണച്ച മുതിര്‍ന്ന നേതാവ് ഇ മധുസൂദനനെ പുറത്താക്കി

237

ചെന്നൈ: എ.ഐ.എ.ഡി.എം.കെ പ്രസീഡിയം ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും മുതിര്‍ന്ന നേതാവ് ഇ മധുസൂദനനെ പുറത്താക്കി. ഒ പനീര്‍ശെല്‍വത്തെ പിന്തുണച്ച്‌ മധുസൂദനന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പുറത്താക്കല്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടേതാണ് നടപടി. മധുസൂദനന് പകരം കെ.എ ചെങ്കോട്ടയനെയാണ് സുപ്രധാന പദവിയില്‍ നിയമിച്ചിട്ടുള്ളത്. എന്നാല്‍, പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് മധുസൂദനന്‍ പ്രതികരിച്ചു. ശശികല താത്കാലിക ജനറല്‍ സെക്രട്ടറി മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എം.എല്‍.എമാരുടെ നാമമാത്രമായ പിന്തുണ മാത്രമുണ്ടായിരുന്ന പനീര്‍ശെല്‍വം ക്യാമ്ബിന് മധുസൂദനന്റെ പിന്തുണ ശക്തി പകര്‍ന്നിരുന്നു. മധുസൂദനന്റെ പിന്തുണ പാര്‍ട്ടിക്ക് ശക്തി പകരുമെന്ന് പനീര്‍ശെല്‍വവും അഭിപ്രായപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY