കെ എസ്‌ എഫ്‍ ഡി സി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും നടി പാര്‍വതിയെ ഒഴിവാക്കി

17

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (കെ എസ്‌ എഫ്‍ ഡി സി) ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി.

ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍വതി കെഎസ്‌എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാ ലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.കഴിഞ്ഞ മാസം കെഎസ്‌എഫ്ഡിസി ഡയറക്ടര്‍ ബോര്‍ഡിന്റെ പുനഃസംഘടനയുടെ ഭാഗമായി ശങ്കര്‍ മോഹൻ, നടി മാലാ പാര്‍വതി എന്നിവരെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് ഒഴിവാക്കിയിരുന്നു.

തന്നെ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്ന നടിയുടെ ആവശ്യം പരിഗണിച്ചാണ് നീക്കം.

NO COMMENTS

LEAVE A REPLY