കനകക്കുന്നില്‍ കുട്ടികളെ കാത്ത് തകര്‍പ്പന്‍ റൈഡുകള്‍

11

കനകക്കുന്നില്‍ കുട്ടികളെ കാത്ത് തകര്‍പ്പന്‍ സര്‍പ്രൈസുകള്‍. ഇത്തവണത്തെ ഓണം ഊഞ്ഞാൽ ആട്ടത്തിൽ മാത്രം ഒതുങ്ങുന്നതല്ല. കളിച്ചു തിമിർത്ത് കുടുംബസമേതം ചെലവഴിക്കാൻ വേണ്ടതെല്ലാം കനകക്കുന്നിൽ ഒരുക്കിയിട്ടുണ്ട്.കളിച്ച് രസിക്കാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത നല്ല അടിപൊളി റൈഡുകൾ, പെറ്റ്‌സ് ഷോ, ഗെയിം സ്‌പോട്ടുകൾ. ഇഷ്ടമുള്ള ഗെയിമുകളില്‍ വീട്ടുകാര്‍ക്കൊപ്പം പങ്കെടുക്കാനും ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനും ഇവിടെ അവസരമുണ്ട് .

ഐസ്‌ക്രീം നുണഞ്ഞ് മറ്റ് കാഴ്ചകള്‍ കാണാം. അതോടൊപ്പം മനോഹരമായ ദീപാലങ്കാരം കണ്ട് നഗരത്തിലൂടെ ഒരു രാത്രി യാത്രയും ഈ ഓണക്കാലത്തിന്റെ മാത്രം സവിശേഷതയാണ്.

NO COMMENTS