സിന്ധു നദിയിലൂടെ പാകിസ്താനിലേക്ക് ഒഴുകുന്ന വെള്ളം ഇന്ത്യക്ക് അവകാശപ്പെട്ടത് : നരേന്ദ്ര മോദി

154

ചണ്ഡീഗഡ്: സിന്ധുനദീജല കരാര്‍ അനുസരിച്ച്‌ സിന്ധു നദിയിലൂടെ പാകിസ്താനിലേക്ക് ഒഴുകുന്ന വെള്ളം ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബിലെ ഭാട്ടിന്തയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സിന്ധൂ നദിയിലെ വെള്ളം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. ജലക്ഷാമം പരിഹരിക്കാനായി പ്രത്യേത ടാസ്ക് ഫോഴ്സ് സര്‍ക്കാര്‍ രൂപവത്ക്കരിച്ചിട്ടുണ്ട്. ഇന്ത്യക്ക് അവകാശപ്പെട്ട വെള്ളം പാകിസ്താനിലേക്ക് പോകാന്‍ അനുവദിക്കില്ല. നമ്മുടെ കര്‍ഷകര്‍ക്ക് ആവശ്യമായ വെള്ളം കിട്ടാന്‍ ഏതറ്റം വരെ പോകാനും ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ജനതയോട് കള്ളനോട്ടിനെതിരെയും ദാരിദ്ര്യത്തിനെതിരെയും അഴിമതിക്കുമെതിരെയും പോരാടാന്‍ ഭരണകൂടത്തോട് പാക് ജനത ആവശ്യപ്പെടണമെന്നും മോദി ആഹ്വാനം ചെയ്തു.

NO COMMENTS

LEAVE A REPLY