ഗുണ്ടാ ബന്ധത്തിലൂടെയുള്ള അവിഹിതസ്വത്തു സമ്പാദനം ; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം

20

തിരുവനന്തപുരം : ഗുണ്ടകളുമായുള്ള ബന്ധത്തിലൂടെ അവിഹിതസ്വത്തു സമ്പാദിച്ച മുപ്പതിലേറെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും. സബ് ഇൻസ്പെക്ടർ ഇൻസ്പെക്ടർ ഡി വൈ എസ്. പി റാങ്കിലുള്ളവരാണ് ഇവർ.മണ്ണ്, മണൽ മാഫിയ ബന്ധം, അഴിമതി, സിവിൽ കേസുകളിലെ മധ്യസ്ഥത എന്നിവ വഴി അവിഹിതമായി പണം നേടിയവരും അന്വേഷണപ്പട്ടികയിലുണ്ട്.

ഗുണ്ടാ ബന്ധത്തിൽ പ്രതിഛായ നഷ്ടപ്പെട്ട പോലീസിന്റെ മുഖം മിനുക്കാൻ നൂറിലേറെ എസ് എച്ച് ഒ മാരെ മാറ്റി സ്റ്റേഷൻ ചുമതല എസ്ഐമാർക്ക് നൽകാനും നീക്കം തുടങ്ങി. വരവിൽ കവിഞ്ഞു സ്വത്ത് സമ്പാദിച്ചെന്നു വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയവർക്കെതിരെയാണ് അന്വേഷണം തുടങ്ങിയതെന്നു വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം പറഞ്ഞു. ഇവരിലേറെയും ഡി വൈ എസ്. പി റാങ്കിലുള്ളവരാണ് .

ഇവരുടെ 10 വർഷത്തെ ബാങ്ക് അകൗണ്ടുകളും ആദായനികുതി രേഖകളും പരിശോധിക്കുന്നുണ്ട്. അടുത്ത ബന്ധുക്കളുടെയും ബിനാമികൾ എന്ന സംശയിക്കുന്നവരുടെയു൦ സ്വത്ത് വിവരം അന്വേഷിക്കുന്നുണ്ട്.

NO COMMENTS