ആദായ നികുതി റിട്ടേണിനും പാന്‍കാര്‍ഡിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല : സുപ്രീംകോടതി

290

ന്യൂഡൽഹി: ആദായ നികുതി റിട്ടേണിനും പാൻകാർഡിനും ആധാർ കാർഡ് നിർബന്ധമില്ല. ആധാർകാർഡ്​ ഉള്ളവർക്കേ റിട്ടേണ്‍ സമർപ്പിക്കാൻ സാധിക്കു എന്ന കേന്ദ്രസർക്കാർ തീരുമാനത്തിൽ സുപ്രീംകോടതി ഇളവ്.​ കേസിൽ ഭരണഘടന ബെഞ്ചിന്‍റെ ഉത്തരവ്​ പുറത്ത്​ വരുന്നതുവരെ തീരുമാനം നടപ്പിലാക്കരുതെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. നിലവിൽ ആധാർ കാർഡ്​ ഉള്ളവർ ജൂലൈ ഒന്നിനകം അത്​ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും സുപ്രീംകോടതിയുടെ നിർദ്ദേശമുണ്ട്​. ആദായ നികുതി റിട്ടേണിനും പാൻകാർഡിനും ആധാർ കാർഡ്​ നിർബന്ധമാക്കുന്നതുവഴി വ്യാജ അക്കൗണ്ടുകൾ ഒരുപരിധി വരെ തടയാൻ കഴിയുമെന്നാണ്​ അറ്റോണി ജനറൽ മുകിൾ റോഹ്​തഗി​ സുപ്രീംകോടതിയിൽ വാദിച്ചിരുന്നത്​.

NO COMMENTS