തിരുവനന്തപുരം സിഇടി എഞ്ചിനിയറിംഗ് കോളേജ് ഹോസ്റ്റൽ വിദ്യാര്‍ഥിനികള്‍ നടത്തിയ സമരം വിജയിച്ചു.

155

തിരുവനന്തപുരം : തിരുവനന്തപുരം സിഇടി എഞ്ചിനിയറിംഗ് കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികള്‍ 6.30 ന് ഹോസ്റ്റലില്‍ കയറണമെന്ന് ഉത്തരവിറക്കിയ പ്രിന്‍സിപ്പല്‍ ഡോ. ജിജിള സി വി യുടെ നടപടി വിദ്യാര്‍ഥികളുടെ സംയുക്ത പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ഉത്തരവ് നിലനിന്നതിനാല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കുന്ന കോളേജിന്റെ കമ്ബ്യൂട്ടര്‍ ലാബും ലൈബ്രറിയും ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്കു ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്ന.തുടര്‍ന്ന് ലിംഗ സമത്വം നിഷേധിക്കുന്നതിനെതിരെ പെണ്‍കുട്ടികള്‍ രാപ്പകല്‍ സമരത്തിനിറങ്ങുകയായിരുന്നു. മൂന്നു ദിവസമായി നടന്ന സമരത്തില്‍ ഹോസ്റ്റല്‍ കുട്ടികളോടൊപ്പം എസ് എഫ് ഐ അടക്കമുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും സമരം പ്രഖ്യാപിച്ചിരുന്നു.ഇന്നു രാവിലെ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ ഡോ. ഉഷാ ടൈറ്റസ് പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനികളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാവുകയായിരുന്നു.

NO COMMENTS