സ്കൂട്ടറില്‍നിന്ന് വീണ വീട്ടമ്മ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു

195

ഹരിപ്പാട്: ബസ്സിന് പിന്നിടിച്ച സ്കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ വീട്ടമ്മ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. എടത്വ കൊഴുപ്പക്കളം കളപ്പുരച്ചിറയില്‍ വിശ്വനാഥന്റെ ഭാര്യ ബിന്ദു (42) ആണ് മരിച്ചത്. ശരീരത്തിലൂടെ ടിപ്പര്‍ കയറിയിറങ്ങിയതിനെത്തുടര്‍ന്ന് വീട്ടമ്മ തല്‍ക്ഷണം മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് തെക്കേ നടയില്‍ ഞായറാഴ്ച വൈകുന്നേരം മൂന്നിനാണ് അപകടം. സ്കൂട്ടറോടിച്ചിരുന്ന വിശ്വനാഥനെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് പെട്ടന്ന് നിര്‍ത്തിയപ്പോള്‍ ഇവരുടെ സ്കൂട്ടര്‍ പിന്നില്‍ ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബിന്ദു ദേശീയപാതയുടെ മധ്യഭാഗത്തേക്കാണ് വീണത്. അടുത്ത നിമിഷം ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ടുപോയി. വെട്ടുവേനിയില്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. മൃതദേഹം ഗവ. ആസ്പത്രി മോര്‍ച്ചറിയില്‍. മക്കള്‍: വിദ്യ, വിതിന്‍

NO COMMENTS

LEAVE A REPLY