എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ കൊലപാതകം : പ്രതിക്ക് ജീവപര്യന്തം ശിക്ഷ

50

തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന ശ്യാമള്‍ മണ്ഡലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് അലിക്ക് സിബിഐ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ നാളെ

സാക്ഷി മൊഴികളുടെയും സാഹചര്യ തെളിവുകളു ടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞതായി തിരുവനന്തപുരം സി.ബി.ഐ കോടതി വ്യക്തമാക്കി.

2005 ഒക്ടോബര്‍ 13നാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയായ ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടു പോയത്. മോചന ദ്രവ്യമായി 20 ലക്ഷം രൂപ അച്ഛന്‍ ബസുദേവ് മണ്ഡലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ നാലാം ദിനം കോവളം വെള്ളാറില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ശ്യാമളിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണ ത്തില്‍ കുടുംബ സുഹൃത്തായ മുഹമ്മദ് അലിയും നേപ്പാള്‍ സ്വദേശി ദുര്‍ഹ ബഹദൂറുമാണ് പ്രതികളെന്ന് കണ്ടെത്തി. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെ ങ്കിലും കുടുംബത്തിന്‍റെ ആവശ്യപ്രകാരം 2008ല്‍ കേസ് സി.ബി.ഐ ഏറ്റെടുത്തു. ഒന്നാം പ്രതിയായ ദുര്‍ഹ ബഹദൂറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. 2020 ഫെബ്രുവരിയിലാണ് വിചാരണ ആരംഭിച്ചത്.

2005ലാണ് ശ്യാമള്‍ മണ്ഡലിനെ കൊലപ്പെടുത്തിയത്. ശ്യാമള്‍ മണ്ഡലിനെ കൊലപ്പെടുത്തിയത് കുടുംബ സുഹൃത്ത് മുഹമ്മദ് അലിയുടെ നേതൃത്വത്തിലാണെന്ന സി.ബി.ഐ കണ്ടെത്തല്‍ കോടതി ശരിവച്ചു.

NO COMMENTS