മദീന-മക്ക എക്‌സ്പ്രസ് റോഡില്‍ വാഹനാപകടം ; നാല് തീര്‍ത്ഥാടകര്‍ മരിച്ചു

223

മദീന : മദീന-മക്ക എക്‌സ്പ്രസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് തീര്‍ത്ഥാടകര്‍ മരിച്ചു, 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 12 പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടമുണ്ടായത്. ഏഷ്യന്‍ വംശജരായ തീര്‍ത്ഥാടകരെ വഹിച്ചുള്ള ബസ്സ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവര്‍ ഏത് രാജ്യക്കാരാണെന്നുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.മക്ക-മദീന എക്‌സ്പ്രസ്സ് റോഡില്‍ വാദി അല്‍ഫാര്‍ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടമുണ്ടായത്. റെഡ് ക്രസന്റ് അധികൃതരും ആരോഗ്യ മന്ത്രാലയവും അപകടത്തില്‍പെട്ടവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS