ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി നടന്നെന്ന് മായാവതി

273

ലക്നോ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി നടന്നെന്ന് ബിഎസ്പി നേതാവ് മായാവതി. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നതായാണ് മായാവതി ആരോപിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷനു പരാതി നൽകുമെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ അട്ടിമറി നടക്കുമെന്ന് തനിക്ക് നേരത്തേ റിപ്പോർട്ട് ലഭിച്ചിരുന്നു. എന്നാൽ ആ മുന്നറിയിപ്പ് താൻ അവഗണിച്ചു. യുപിയിലെ മുസ്ലീങ്ങൾ ബിജെപിക്കു വോട്ടു ചെയ്തു എന്നു വിശ്വസിക്കാൻ സാധിക്കില്ല. അതിനാൽ വോട്ടിംഗ് യന്ത്രം മാറ്റിവച്ച് ബാലറ്റിൽ വോട്ടെടുപ്പ് നടത്തണമെന്നും മായാവതി പറഞ്ഞു.

NO COMMENTS

LEAVE A REPLY