മാര്‍ച്ച്‌ 13 മുതല്‍ എസ്ബി അക്കൗണ്ട് വഴി പണം പിന്‍വലിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല : റിസര്‍വ് ബാങ്ക്

349

മുംബൈ: നോട്ടു നിരോധനത്തെതുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നു. മാര്‍ച്ച്‌ 13 മുതല്‍ പണം പിന്‍വലിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഫെബ്രുവരി 20 മുതല്‍ അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ 50,000 രൂപവരെ പിന്‍വലിക്കാം. നിലവില്‍ ഇത് 24,000 രൂപയാണ്. നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇന്നു ചേര്‍ന്ന ആര്‍ബിഐയുടെ വായ്പാ അവലോകന യോഗത്തിലാണ് പ്രധാന തീരുമാനം ഉണ്ടായത്. നവംബര്‍ എട്ടിന് പ്രധാനമന്ത്രി മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ജനം നേരിട്ടുവരുന്ന ദുരിതകങ്ങള്‍ക്കാണ് അറുതിയുണ്ടാകുന്നത്. 500, 1000 നോ്്ട്ടുകള്‍ അസാധുവാക്കപ്പെട്ടതും ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചതും ജനങ്ങളെ ഏറെ കഷ്ടപ്പെടുത്തിയിരുന്നു.

NO COMMENTS

LEAVE A REPLY