ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ്ല​സ്​ടു വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

202

മാ​വേ​ലി​ക്ക​ര: ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ്ല​സ്​ടു വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ​കാ​യം​കു​ളം- പു​ന​ലൂ​ര്‍ റോ​ഡി​ല്‍ നൂ​റ​നാ​ട് പ​ത്താം​കു​റ്റി ജം​ഗ്​ഷ​നു സ​മീ​പ​മാണ് അപകടം നടന്നത്. അ​ടൂ​ര്‍ പ​ഴ​കു​ളം കോ​ട്ട​പ്പു​റം ആ​ലും​മൂ​ട് കു​റ്റി​വി​ള കി​ഴ​ക്കേ​തി​ല്‍ ഷാ​ജി​യു​ടെ മ​ക​ന്‍ ആ​ഷി​ഖ് (17) ആണ് മരിച്ചത്. ആ​ഷി​ഖ് അ​ടൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ പ്ല​സ്​ടു വി​ദ്യാ​ര്‍​ഥി​യായിരുന്നു. സംഭവത്തില്‍ അ​ടൂ​ര്‍ ഇ​ളം​പ്പ​ള്ളി സ്വ​ദേ​ശി പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി നി​യാ​സി​ന് (16) ഗു​രു​ത​രമായി പരിക്കേറ്റിട്ടുണ്ട്. നി​യാ​സ് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്.

NO COMMENTS