വൃക്കകൾ തകരാറിലാവുക – ക്യാൻസർ രോഗം മൂലം ദുരിതമനുഭവിക്കുക – തുടങ്ങി മുൻ പ്രവാസികൾ അടക്കം അഞ്ച് രോഗികൾക്ക് – അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി – ശിഫായത്ത് രഹ് മ ധനസഹായം അനുവദിച്ചു.

250

അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി നടപ്പിലാക്കി വരുന്ന പ്രതിമാസ സാന്ത്വന കാരുണ്യ പദ്ധതി ആയ ശിഫായത്ത് രഹ് മയുടെ മെയ് മാസത്തെ സഹായ ധനം ഇരു വൃക്കളുടെയും തകരാറ് കാരണം ചികിത്സയ്ക്ക് സാമ്പത്തിക പ്രയാസം നേരിടുന്ന രണ്ട് മുൻ പ്രവാസികൾക്ക് അടക്കം ക്യാൻസർ രോഗം മൂലം വിഷമത അനുഭവിക്കുന്ന അഞ്ച് രോഗികൾക്ക് പതിനായിരം രൂപ വീതം അനുവദിച്ചു.

പൈവളികെ പഞ്ചായത്തിൽ പെട്ട ബായാർ, ബള്ളൂർ സ്വദേശികൾ ആയ മുൻ പ്രവാസികൾക്കും ക്യാൻസർ ബാധിച്ച് ചികിത്സക്ക് പ്രയാസം നേരിടുന്ന പൈവളികെ പെർമുദേ , കുമ്പള ബദിരിയ നഗർ, മീഞ്ച മൂടംബായൽ സ്വദേശികൾക്കുമാണ് സഹായ ധനം അനുവദിച്ചത്.

ഇത് സംബന്ധിച്ച് ചേർന്ന ശിഫായത്ത് രഹ് മ സബ് കമ്മിറ്റി യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് സെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു. കൺവീനർ ഷെരീഫ് ഉറുമി സ്വാഗതം പറഞ്ഞു.. ജില്ലാ കെ എo സി സി ആക്ടിംഗ് പ്രസിഡൻ്റ് അസീസ് പെർമുദേ ഉൽഘാടനം ചെയ്തു.,

സക്കീർ കമ്പാർ – പ്രാർത്ഥന സദസ്സിനു നേതൃത്വം നൽകി. ഹമീദ് മാസിമാർ ,ഖാലിദ് ബംബ്രാണ തുടങ്ങിയവർ സംബന്ധിച്ചു.

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി യുടെ ശിഫയത്ത് രഹ്മ സാന്ത്വന പദ്ധതിയുടെ മെയ് മാസത്തെ ചികിത്സാ സഹായധനം മണ്ഡലം പ്രസിഡന്റ് സെഡ് എ. മൊഗ്രാൽ ജില്ലാ കെ എo സി സി ആക്ടിംഗ് പ്രസിഡന്റ് അസീസ് പെർമുദേക്ക്കൈമാറി.

NO COMMENTS