ഒന്നര വയസുകാരനെ തെരുവു നായ കടിച്ചു കീറി

11

കണ്ണൂർ : വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന ഒന്നര വയസു കാരനെ തെരുവു നായ കടിച്ചുകീറി.പാനൂര്‍ സ്വദേശിയായ നസീറിന്റെ മകൻ ഐസിന് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തിനും കണ്ണിനും ഗുരുതര പരിക്കേറ്റു. മൂന്നു പല്ലുകളും നഷ്ടമായി. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍‌ എത്തിച്ചു.

NO COMMENTS

LEAVE A REPLY