ലഖ്നൗവിൽ തെരുവിൽ ഉറങ്ങിക്കിടന്നവര്‍ക്കുമേൽ കാര്‍ പാഞ്ഞ് കയറി നാലുപേര്‍ മരിച്ചു

257

ലഖ്നൗവിലെ ദാലിബാഗിൽ തെരുവിൽ ഉറങ്ങിക്കിടന്നവര്‍ക്കുമേൽ കാര്‍ പാഞ്ഞ് കയറി നാലുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന 35 തൊഴിലാളികൾക്കുമേലാണ് അമിത വേഗതയിലെത്തിയ ഹ്യുണ്ടായി ഐ ട്വന്‍റി കാര്‍ പാഞ്ഞുകയറിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മൂന്നുപേര്‍ ഒളിവാലിണ്. പിടിയിലായവര്‍ രണ്ടും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY