അടിമാലിയില്‍ വാഹനാപകടം : ആറു പേര്‍ക്ക് പരിക്ക്

239

അടിമാലി: മങ്കുളത്തിന് സമീപം ആനക്കുളത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്കേറ്റു. എറണാകുളം എല്‍ജി യൂണിറ്റ് ഇന്‍ഡ്സ്ട്രീസിലെ ജീവനക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. അയ്യപ്പദാസ് (36), രാധാകൃഷ്ണന്‍ (39), ഷബിന്‍ (29), ദീപു (29), ഷോണ്‍ (24), ക്രിസ്റ്റഫര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ആരുടെയും നില ഗുരുതരമല്ല.
ent