തുറിച്ചുനോക്കിയെന്നാരോപിച്ച് 28-കാരനെ മൂന്നംഗ സംഘം മർദ്ദിച്ച് കൊലപ്പെടുത്തി

21

മുംബൈ: തുറിച്ചുനോക്കിയെന്നാരോപിച്ച് 28-കാരനെ മൂന്നംഗ സംഘം മർദ്ദിച്ച് കൊലപ്പെടുത്തി. മുംബൈയിൽ ഞായറാഴ്ച പുലർച്ചെ യാണ് മാട്ടുംഗയിലെ ഒരു റെസ്റ്റോറന്റിന് സമീപം സംഭവം നടന്നത്. സംഭവ സമയത്ത് യുവാവ് തന്റെ ഒരു സുഹൃത്തി നൊപ്പം സംസാരിച്ച് നിൽക്കുകയായിരുന്നു. ഈ സമയം തുറിച്ചുനോക്കിയെന്ന് ആരോപിച്ച് മൂന്നംഗ സംഘവും യുവാവും തമ്മിൽ തർക്കമു ണ്ടാകുകയായിരുന്നു. ബെൽറ്റ് ഉപയോഗിച്ചും കൈകൾ കൊണ്ടും മൂന്നംഗ സംഘം യുവാവിനെ മർദ്ദിച്ചവശനാക്കി

സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞ് വീണ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.പ്രതികളെ തുറിച്ച് നോക്കി യെന്ന് ആരോപിച്ച് ഉണ്ടായ തർക്കമാണ് അടിപിടിയിലേക്കും കൊലപാതകത്തിലേക്കുമെത്തിയത്.

NO COMMENTS