ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷം ; നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന്

15

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ മാധ്യമങ്ങളെ കാണും . സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സർവകലാ ശാലയിലെയും വൈസ് ചാൻസലർമാരോട് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുവദിച്ച സമയം ഇന്ന് രാവിലെ 11.30 ഓടെ അവസാനിക്കും.

ഇതിനിടെ, വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുന്നത് .നിലവിൽ ഇതുവരെ വി.സി.മാർ ആരും രാജിസന്നദ്ധത അറിയിച്ചിട്ടില്ല. വി.സിമാർ രാജിവെക്കേണ്ടതില്ലെന്ന നിർദേശമാണ് സർക്കാർ നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ 11.30ന് ശേഷം ഗവർണറുടെ തീരുമാനം എന്തായിരിക്കുമെന്നതിൽ ആകാംഷ നിലനിൽക്കുകയാണ്. വി.സി.മാരെ പുറത്താക്കു ന്നതിനുള്ള മാനദണ്ഡങ്ങൾ നിലനിൽക്കെ, സുപ്രീംകോടതി ഉത്തരവ് വ്യാഖ്യാനിച്ച് പുറത്താക്കൽ നടപടിയിലേക്ക് ഗവർണർ നീങ്ങുമെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ പറയുന്നത്.

വി.സിമാരുടെ പുറത്താക്കൽ നടപടികളിലേക്ക് 11.30ന് ശേഷം ഗവർണർ കടക്കാനിരിക്കെയാണ് മുഖ്യമന്ത്രി അതിന് തൊട്ടു മുമ്പായി വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. ഗവർണർക്കു മറുപടി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നൽകി യേക്കും. ഒപ്പം തന്നെ സർക്കാർ നിലപാടും മുഖ്യമന്ത്രി വിശദീകരിക്കും. സംസ്ഥാനത്തെ പോലീസിനെതിരെ ഉയരുന്ന തുടർച്ചയായി ആരോപണങ്ങളിലും മുഖ്യ മന്ത്രിക്ക് മുന്നിൽ ചോദ്യങ്ങളുയരും.

NO COMMENTS