മൂന്ന് വയസ്സുകാരിയെ കാറിലിരുത്തി മാതാപിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയി

216

ഹൈരാബാദ്: മൂന്ന് വയസ്സുകാരിയെ കാറിലിരുത്തി മാതാപിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയി. ഹൈദരാബാദിലെ ഷംഷാബാദ് റോഡിലാണ് സംഭവം നടന്നത്. റോഡരിക്കല്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കണ്ടാണ് നാട്ടുക്കാര്‍ ശ്രദ്ധിക്കുന്നത്.കാറില്‍ നിന്നും പുറത്തിറങ്ങുമ്ബോള്‍ കുട്ടിയുടെ കയ്യില്‍ താക്കോല്‍ കൊടുത്താണ് പോയത്. കാറിലിരുന്ന് കളിക്കുന്നതിനിടയില്‍ ബട്ടനില്‍ കൈ അമര്‍ന്ന് ഡോര്‍ ലോക്ക് ആയി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാതാപിതാക്കള്‍ എത്താതായപ്പോഴാണ് കുട്ടി കരയാന്‍ തുടങ്ങിയത്.കരഞ്ഞ് തളര്‍ന്ന കുട്ടിയ്ക്ക് ശ്വാസംമുട്ടുന്നതായി പുറത്ത് നിന്നവര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നു. ഡോര്‍ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. കുട്ടിയെ മാതാപിതാക്കല്‍ സ്ഥലത്ത് എത്തിയതോടെ നാട്ടുക്കാര്‍ ബഹളം വെയ്ക്കുകയായിരുന്നു. പിന്നീട് നിര്‍ബന്ധപ്പൂര്‍വ്വം കാറിന്റെ ചില്ല് തകര്‍ത്താണ് കുട്ടിയെ പുറത്തെടുത്തത്.ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. നാട്ടുകാര്‍ക്കിടയില്‍ നിന്നും ഒരു വിധത്തില്‍ ഇവര്‍ തടിയൂരുകയായിരുന്നു. നിലവില്‍ പരാതിയൊന്നും സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സ്ഥലം ഇന്‍സ്പെക്ടര്‍ മഹേഷ് പറഞ്ഞു. കുട്ടികളെ കാറില്‍ ഇരുത്തി പുറത്ത് പോകുന്ന സംഭവങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികള്‍ കാറിലിരുന്ന് ശ്വാസംമുട്ടി മരിച്ച സംഭവങ്ങളും നടന്നിട്ടുണ്ട്.

NO COMMENTS

LEAVE A REPLY