വടകര കൃഷ്ണദാസ് അന്തരിച്ചു

207

വടകര : സംഗീതഞ്ജന്‍ മടപ്പള്ളി ‘സ്വരഗംഗ’യില്‍ വടകര കൃഷ്ണദാസ് (82) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. 1962 ല്‍ അഴിയൂര്‍ ഗവ. ഹൈസ്ക്കൂളില്‍ സംഗീതാധ്യാപകനായി നിയമനം ലഭിച്ചുവെങ്കിലും കമ്മ്യൂണിസ്റ്റുകാരനായതിനാല്‍ പുറത്താക്കപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരം കലാനിലയത്തിന്‍റെ ഭാഗമാകുകയും 67 ല്‍ രണ്ടാം ഇ.എം.എസ് സര്‍ക്കാര്‍ ജോലിയില്‍ തിരിച്ചെടുത്തു.മൈലാഞ്ചി കൊന്പൊടിച്ച്‌, ഉടനെ കഴുത്തന്‍റേത് അറുക്ക് ബാപ്പാ, കടലിനക്കരെ വന്നോരെ, കാനോത്ത് കഴിയുന്ന പെണ്ണ്, കണ്ടാലഴകുള്ള പെണ്ണ്, ഏ മമ്മാലിക്കാ, കന്പിളിക്കാറില്‍, മക്കാ മരുഭൂമിയില്‍… തുടങ്ങിയ അനശ്വര ഗാനങ്ങള്‍ ഇദ്ദേഹത്തിന്‍റേതായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY