കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു – താല്‍ക്കാലിക ചുമതല എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്

32

തിരുവനന്തപുരം: ചികിത്സയ്ക്കായി അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചതിനെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞു. താല്‍ക്കാലിക ചുമതല എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് നല്‍കുകയും ചെയ്തു

എന്നാല്‍ എത്ര നാളത്തേക്കാണ് അവധി എന്നു വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറി അവധി ആവശ്യപ്പെടുന്ന സാഹചര്യം പതിവുള്ളതല്ല. അവധി വേണമെന്നു പാര്‍ട്ടി യോഗത്തില്‍ കോടിയേരി ആവശ്യപ്പെട്ടപ്പോള്‍ അതു സംബന്ധിച്ച്‌ ചര്‍ച്ചകളുണ്ടായില്ലെന്നാണ് ലഭിക്കുന്ന വിവരം. അമേരിക്കയില്‍ ചികില്‍സയ്ക്കായി പോയപ്പോള്‍ കോടിയേരി സെക്രട്ടറിപദം ഒഴിഞ്ഞിരുന്നില്ല. പാര്‍ട്ടി സെക്രട്ടേറിയറ്റി നായിരുന്നു ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല.
.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്നും അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന്‍ നിര്‍വഹി ക്കുന്നതാണ്’എന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

NO COMMENTS