മനാമ: കോവിഡ് ക്വാറന്റീന് ലംഘിച്ചതിന് ഏഴുപേര്‍ പിടിയിലായി. ഇവരെ നിര്‍ബന്ധിത െഎസൊലേഷന് കേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടു. ചികിത്സക്കുശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.
കോവിഡ് സ്ഥിരീകരിച്ച ഇവര്‍ െഎസൊലേഷന് കേന്ദ്രത്തില്‍ കഴിയാന്‍ കൂട്ടാക്കാതെ വീടുകളിലേക്ക് പോവുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ ചിലര്‍ മറ്റു അസുഖങ്ങളുള്ളവരും രണ്ടുപേര്‍ 60 വയസ്സിന് മുകളിലുള്ളവരുമാണ്.