കടകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

126

കാസറഗോഡ് : കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തി ട്ടുള്ള തൊഴിലാളികള്‍ക്ക് കോവിഡ്-19 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ആയിരം രൂപ പ്രത്യേക ധനസഹായം അനുവദിച്ചു. 2019 മാര്‍ച്ച് 31 വരെ കുടിശ്ശികയില്ലാതെ അംശാദായം അടച്ചവര്‍ക്കും അതിനു ശേഷം ചേര്‍ന്നവരില്‍ കുടിശ്ശികയില്ലാതെ അംശാദായം അടച്ചു വരുന്നവര്‍ക്കും ഓണ്‍ലൈനായി ആയി അപേക്ഷിക്കാം.

http://peedika.kerala.gov.in/covid19financeassistance.php ലൂടെയാണ് അപേക്ഷിക്കണ്ടത്. ക്ഷേമനിധി ഐഡി കാര്‍ഡ് എടുക്കാത്ത അംഗങ്ങള്‍ അംഗത്വനമ്പര്‍ അറിയുന്നതിനായി തൊഴില്‍ ഉടമയുമായോ, അതത് ജില്ലാ ക്ഷേമനിധി ഓഫീ സുമായോ ബസപ്പെടണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.

NO COMMENTS