കോ​വി​ഡ് സം​ബ​ന്ധി​ച്ച വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ കണ്ടാൽ അറിയിക്കാം

114

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍, വാ​ര്‍​ത്ത​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍, ആ​ന്‍റി ഫേ​ക് ന്യൂ​സ് ഡി​വി​ഷ​ന്‍ കേ​ര​ള​യു​ടെ 9496003234 എ​ന്ന വാ​ട്സ്‌ആ​പ്പ് namaba​റി​ലേ​ക്കോ, @afdkerala എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലേ​ക്കോ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ പ​ര​മാ​വ​ധി വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന സ്ക്രീ​ന്‍​ഷോ​ട്ട് എ​ടു​ത്ത് അ​യ​യ്ക്കാം.

ആ​ദ്യ ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​നു​ശേ​ഷം എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ പ​രീ​ക്ഷ​യു​ണ്ടാ​വു​മെ​ന്നുള്ള വ്യാ​ജ വാ​ര്‍​ത്ത​ ആ​ന്‍റി ഫേ​ക് ന്യൂ​സ് ഡി​വി​ഷ​ന്‍ കേ​ര​ള​യു​ടെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക് പേ​ജി​ല്‍ വ്യാ​ജ​മാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി റി​ലീ​സ് ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സ​ന്ദേ​ശം ന​ല്‍​കി​യ വ്യ​ക്തി ക്ഷ​മാ​പ​ണം ന​ട​ത്തി വീ​ഡി​യോയും റി​ലീ​സ് ചെ​യ്തി​രു​ന്നു.

കോ​വി​ഡ് സം​ബ​ന്ധി​ച്ച വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ ഏ​പ്രി​ല്‍ ആ​റി​നാ​ണ് പ്ര​ത്യേ​ക വി​ഭാ​ഗം രൂ​പീ​ക​രി​ച്ച​ത്. ഡി​വി​ഷ​ന്‍റെ ഫേ​സ്ബു​ക് പേ​ജ് സ​ന്ദ​ര്‍​ശി​ച്ചാ​ല്‍ അ​തി​ല്‍ വ്യാ​ജ​വും തെ​റ്റി​ദ്ധാ​ര​ണ പ്ര​ച​രി​പ്പി​ക്കു​ന്ന​തു​മാ​യി ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ട വാ​ര്‍​ത്ത​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും.

NO COMMENTS