നോട്ട് പ്രതിസന്ധി : വായ്പ തിരിച്ചടവിന് റിസര്‍വ് ബാങ്ക് രണ്ട് മാസം ഇളവ് അനുവദിച്ചു

183

മുംബൈ: നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോണുകള്‍ തിരിച്ചടയ്ക്കുന്നതിന് ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്ക് സാവകാശം അനുവദിച്ചു. ഹൗസിംഗ് ലോണുകളും കാര്‍ ലോണും കാര്‍ഷിക വായ്പയും തിരിച്ചടയ്ക്കുന്നതിന് റിസര്‍വ് ബാങ്ക് രണ്ട് മാസത്തെ സാവകാശം അനുവദിച്ചു. ഒരു കോടി രൂപ വരെയുള്ള ലോണുകള്‍ക്കാണ് സാവകാശം അനുവദിച്ചത്. നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് തിരിച്ചടവ് തീയതിയുള്ള എല്ലാ ലോണുകള്‍ക്കും ഈ ഇളവ് ബാധകമാണ്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ വായ്പ തിരിച്ചടവിനും ആര്‍.ബി.ഐയുടെ ഇളവ് ലഭിക്കും. നോട്ട് പ്രതിസന്ധി കണക്കിലെടുത്തുള്ള താല്‍ക്കാലിക നടപടിയാണ് ഇതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പണം പിന്‍വലിക്കാനുള്ള പരിധി 24,000 രൂപയായി നിശ്ചയിച്ചത് ഇടപാടുകാരെ ബാധിച്ചുവെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ചെക്കുകള്‍ €ിയര്‍ ചെയ്യുന്നത് അടക്കമുള്ള സാധാരണ ബാങ്കിംഗ് ഇടപാടുകളും താളം തെറ്റിയിരിക്കുകയാണ്. ഇതാണ് വായ്പ തിരിച്ചടവിന് ഇളവ് നല്‍കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.

NO COMMENTS

LEAVE A REPLY