പെ​രി​യ ഇരട്ടക്കൊലപാതക കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷം – നി​യ​മ​സ​ഭ​യി​ല്‍ വാ​ക്കേ​റ്റം.

130

തി​രു​വ​ന​ന്ത​പു​രം: പെ​രി​യ ഇരട്ടകൊലപാതക കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍ ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യം സ​ഭ നി​ര്‍‌​ത്തി​വ​ച്ച്‌ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഷാ​ഫി പ​റ​മ്ബി​ല്‍ എം​എ​ല്‍​എ അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി.

ഷാ​ഫി​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ, ആ​രു​ടെ​യെ​ങ്കി​ലും വി​ടു​വാ​യ്ത്ത​ര​ത്തി​ന് മ​റു​പ​ടി പ​റ​യാ​ന്‍ താ​നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി തു​റ​ന്ന​ടി​ച്ചു. ക്രു​ദ്ധ​നാ​യ് സം​സാ​രി​ച്ച മു​ഖ്യ​മ​ന്ത്രി ഷാ​ഫി​യു​ടെ ആ​രോ​പ​ണ​ങ്ങ​ളെ വി​ടു​വാ​യ്ത്ത​ര​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത് പ്ര​തി​പ​ക്ഷ​ത്തെ ചൊ​ടി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ ബ​ഹ​ളം വ​ച്ചു.

ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​മെ​ന്ന് സ്പീ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ, മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്തി​രു​ന്ന മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍ ഷാ​ഫി​യെ ‘റാ​സ്ക​ല്‍’ എ​ന്ന് വി​ളി​ച്ചു​വെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ഇ​പ്പോ​ഴും സ​ഭ​യി​ല്‍ ബ​ഹ​ളം തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

NO COMMENTS