ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

130

റായ്ബ‌റേലി: പ്രിയങ്കയ്ക്കും രാഹുലിനും ഒപ്പം കോണ്‍ഗ്രസ് ഓഫിസില്‍ പൂജ നടത്തിയ ശേഷം വന്‍ ജനപങ്കാളിത്തത്തോടെ റോഡ്ഷോ നടത്തിയാണു പത്രിക സമര്‍പ്പിക്കാനായി സോണിയ ഗാന്ധി റായ്‌ബറേലിയില്‍ എത്തിയത്. റായ്ബറേലിയിലെ ജനങ്ങള്‍ ഇതുവരെ എന്നെ സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കും’ ആത്മവിശ്വാസത്തോടെ സോണിയ ഗാന്ധി പറഞ്ഞു.

മോദി അജയ്യനാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഒരിക്കലും അല്ല, ബി.ജെ.പി 2004 ഒരിക്കലും മറക്കരുത്. മോദിക്കുളള ഉത്തരം വോട്ടര്‍മാര്‍ നല്‍കും. 2004 ല്‍ വാജ്പേയി കരുത്തനും അജയ്യനുമായിരുന്നു. പക്ഷേ ഞങ്ങളാണ് ജയിച്ചതെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

‘തങ്ങളുടെ അഹന്ത കൊണ്ട് അജയ്യരാണെന്നു കരുതിയ നിരവധിയാളുകള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളെക്കാള്‍ വലിയവരാണു തങ്ങളെന്ന് അവര്‍ സ്വയം നടിച്ചു. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍ എന്ന് അവര്‍ തിരിച്ചറിയുന്നില്ല. മോദിയുടെ അജയ്യത്വം ഈ തിരഞ്ഞെടുപ്പില്‍ കാണാമെന്ന്’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ദിനേശ് പ്രതാപ് സിംഗാണ് റായ്ബറേലിയില്‍ സോണിയയുടെ എതിരാളി. 2004, 2006ല്‍ നടന്ന ഉപതിരഞ്ഞെടുപ്പുലും 2009, 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തിലാണ് സോണിയ ഗാന്ധി വിജയിച്ചത്.

NO COMMENTS