ജൂലിയന്‍ അസാഞ്ചിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു.

151

ലണ്ടണ്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഇക്വഡോര്‍ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം പിന്‍വലിച്ചതോടെയാണ് അറസ്റ്റ്.ഏഴ് വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ഥിയായി താമസിക്കുകയായിരുന്നു അസാഞ്ച്‌

2010ല്‍ അമേരിക്കയുടെ പ്രതിരോധ രഹസ്യ രേഖകള്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിലൂടെയാണ് ഓസ്ട്രേലിയന്‍ കമ്ബ്യൂട്ടര്‍ പ്രോഗ്രാമറായ ജൂലിയന്‍ അസാഞ്ച്‌ ലോകശ്രദ്ധ പിടിച്ചുപറ്റിയത്.അമേരിക്കയ്ക്ക് ഭീഷണിയായ നിരവധി രേഖകള്‍ വിക്കിലീക്‌സ് ചോര്‍ത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒരു കോടി രേഖകള്‍ വിക്കിലീക്‌സ് ചോര്‍ത്തിയിട്ടുണ്ടെന്നാണ് കണക്ക്.

ഓസ്‌ട്രേലിയക്കാരനായ അസാഞ്ചിന്റെ പേരില്‍ 2010 ഓഗസ്റ്റിലാണ് യുവതി ബലാത്സംഗ ആരോപണമുന്നയിച്ചിരുന്നു.

NO COMMENTS