കാനഡയില്‍ മുസ്ലീം പള്ളിക്കുള്ളിലുണ്ടായ വെടിവയ്പില്‍ 5 പേര്‍ മരിച്ചു

152

ക്യൂബക്ക് സിറ്റി: കാനഡയില്‍ മുസ്ലീം പള്ളിക്കുള്ളിലുണ്ടായ വെടിവയ്പില്‍ 5 പേര്‍ മരിച്ചു. ക്യൂബെക്കിലെ ഇസ്ലാമിക് കല്‍ച്ചറല്‍ സെന്‍ററിനോടനുബന്ധിച്ചുള്ള പള്ളിയിലാണ് വെടിവയ്പ് നടന്നത്. കാനഡയില്‍ പ്രാദേശിക സമയം ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. 40 ഓളം പേര്‍ പള്ളിക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പള്ളിക്കുള്ളിലെത്തിയ മൂന്നു തോക്കുധാരികള്‍ പ്രാര്‍ത്ഥനക്കെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പേര്‍ പിടിയിലായതായി കനേഡിയന്‍ പൊലീസ് അറിയിച്ചു. പൊലീസ് പള്ളി വളഞ്ഞിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY