തൊടുപുഴ : നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ഒന്നും നാലും പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി തള്ളി. നെടുങ്കണ്ടം മുന്‍ എസ്ഐ സാബുവിന്റെയും പൊലീസ് ഡ്രൈവര്‍ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷകളാണ് തള്ളിയത്.
ഇനി ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് ബുധനാഴ്ച അറസ്റ്റ് ചെയ്ത എഎസ്ഐ റോയി പി വര്‍ഗീസ്, സിപിഒ ജിതിന് കെ ജോര്‍ജ്, ഹോം ഗാര്‍ഡ് കെ എം ജയിംസ് എന്നിവരെ പീരുമേട് കോടതി ദേവികുളം സബ് ജയിലിലേക്ക് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കസ്റ്റഡി മരണത്തില്‍ ഇതുവരെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.