കെ.സി.എച്ച്‌.ആര്‍ ഡയറക്ടര്‍ ഡോ.പി.ജെ ചെറിയാനെ പുറത്താക്കി

147

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ.പി.ജെ ചെറിയാനെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഷെയ്ഖ് പരീതിന് കെ.സി.എച്ച്‌.ആര്‍ ഡയറക്ടറുടെ അധിക ചുമതല നല്‍കി. കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടറായിരിക്കെ ചെറിയാന്‍ വന്‍ സാമ്പത്തിക ക്രമക്കേടും വ്യാജ സര്‍ക്കാര്‍ രേഖ ചമയ്ക്കുകയും ചെയ്തിരുന്നു. ഈ വാര്‍ത്ത മാതൃഭൂമിഡോട്ട്കോമാണ് പുറത്തുകൊണ്ടുവന്നത്.