മദീനയിലെ പ്രിന്റിങ് കോംപ്ലക്സിലെ 1300 ജോലിക്കാരെ പിരിച്ചുവിട്ടു

175

ജിദ്ദ • മദീനയിലെ കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്സിലെ ആയിരത്തിമുന്നൂറിലേറെ കരാര്‍ ജീവനക്കാരെ നടത്തിപ്പുകാരായ സൗദി ഓജര്‍ കമ്ബനി പിരിച്ചുവിട്ടു. തൊഴില്‍ നിയമലംഘനങ്ങളുടെ പേരില്‍ നടത്തിപ്പുകരാറില്‍ നിന്നു സൗദി സര്‍ക്കാര്‍ കമ്ബനിയെ ഒഴിവാക്കിയതിനെ തുടര്‍ന്നാണു നടപടിയെന്നാണു സൂചന. മാസങ്ങളായി ശമ്ബളം മുടങ്ങിയിരുന്ന ജീവനക്കാര്‍ക്ക് അപ്രതീക്ഷിതമായാണു പിരിച്ചുവിടല്‍ നോട്ടിസ് ലഭിച്ചത്.
സെപ്റ്റംബര്‍ മൂന്നു മുതല്‍ പ്രാബല്യമുണ്ടാകുമെന്നാണു നോട്ടിസില്‍ പറയുന്നത്. ഇതോടെ കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ജീവനക്കാരില്‍ പലരും നിയമമാര്‍ഗം തേടാനൊരുങ്ങുകയാണ്. ജോലി നഷ്ടമായവരില്‍ സൗദി സ്വദേശികള്‍ക്കു പുതിയ ജോലി ലഭിക്കുന്നതുവരെ സോഷ്യല്‍ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരമുള്ള പ്രതിമാസ അലവന്‍സ് ലഭിക്കും.