ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ ബംഗളൂരു എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കില്ല

195

ബംഗളൂരു: ഇന്ത്യയ്ക്കുവേണ്ടി ദസ്സോ നിര്‍മിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ ഫെബ്രുവരിയില്‍ നടക്കുന്ന ബംഗളൂരു എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കില്ല. വിമാനങ്ങള്‍ ഫെബ്രുവരിയോടെ സജ്ജമാകില്ലെന്നാണ് വ്യോമസേനാ അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം എയര്‍ഷോയ്ക്കു വേണ്ടി മാത്രമായി ദസ്സോ റാഫേല്‍ വിമാനങ്ങള്‍ എത്തിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യോമസേന ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് മാര്‍ഷല്‍ ആര്‍.കെ. സിങ് ഭദൗരിയ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടി ഉദ്ഘാടനം ചെയ്യാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS