ശനിയാഴ്ച അർധരാത്രിമുതൽ 72 മണിക്കൂറോളം തീവണ്ടി ഗതാഗതം തടസ്സപ്പെടും.

26

മുംബൈ: താനെ ദിവസ്റ്റേഷനുകൾക്കിടയിൽ അഞ്ച്, ആറ് ലൈനുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാൽ അഞ്ചിന് ശനിയാഴ്ച അർധരാത്രിമുതൽ 72 മണിക്കൂറോളം ഇതുവഴിയുള്ള തീവണ്ടി ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

കൊങ്കൺ പാതയിലൂടെ ഓടുന്ന പല വണ്ടികളും പനവേലിൽ യാത്ര അവസാനിപ്പിക്കും. ഈ വണ്ടികൾ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക. ഹൈദരാബാദ് സി.എസ്.ടി. എക്സ്പ്രസ്(17032) ഫെബ്രുവരി നാല്, അഞ്ച് തീയതികളിൽ പുണെയിൽ യാത്ര അവസാനിപ്പിക്കും. ഈ വണ്ടി തൊട്ടടുത്തദിവസം യാത്ര പുറപ്പെടുന്നതും പുണെയിൽനിന്നാവും. ഗതാഗതതടസ്സം നേരിടുന്ന സമയത്ത് സി.എസ്.ടി.,

ദാദർ, എൽ.ടി.ടി. സ്റ്റേഷനുകളിൽനിന്നും കല്യാൺ ഭാഗത്തേക്ക് ഓടുന്ന ദീർഘദൂര വണ്ടികൾ ലോക്കൽ ട്രെയിനിന്റെ പാളത്തി ലൂടെയായിരിക്കും സഞ്ചരിക്കുക. അതിനാൽ താനെയിൽ ഈ വണ്ടികൾക്ക് തത്കാലം സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. ഇവിടെനിന്നും കയറേണ്ട യാത്രക്കാർ ദാദറിലോ കല്യാണിലോ എത്തി വണ്ടിയിൽ കയറേണ്ടതാണെന്നും റെയിൽവേ അറിയിച്ചു. കൊങ്കൺ പാതയിലൂടെ പോകേണ്ടവർ പനവേലിൽ എത്തേണ്ടതാണ്. ദിവ വസായ് റോഡ്-പനവേൽ മെമു സർവീസും റദ്ദാക്കിയ വണ്ടികളുടെ പട്ടികയിൽ ഉൾപ്പെടും.

എൽ. ടി. ടി.- കൊച്ചുവേളി എക്സ്പ്രസ്, എൽ.ടി.ടി. എറണാകുളം തുരന്തോ എക്സ്പ്രസ് എന്നിവയും റദ്ദാക്കിയവയിൽ പ്പെടും. നേത്രാവതി എക്സ്പ്രസ് പനവേൽ വരെ മാത്രമേ ഓടുകയുള്ളൂ. പുറപ്പെടുന്നതും ഇവിടെ നിന്നാവും. സി.എസ്.ടി., ദാദർ, എൽ.ടി.ടി. എന്നിവിടങ്ങളിൽനിന്നു പുണെ, കർമാലി, മഡ്ഗാവ്, ഹുബ്ലി, നാഗ്പുർ, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീർഘദൂരവണ്ടികളും റദ്ദാക്കിയവയിൽപ്പെടും. ദിവ രത്നഗിരി, ദിവ സാവന്ത്വാഡി പാസഞ്ചർ വണ്ടികളും റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള 52 ദീർഘദൂര വണ്ടികൾ സർവീസ് റദ്ദാക്കിയിട്ടുണ്ട്.

NO COMMENTS