നാളെ സ്വാശ്രയ കോളേജ് സമരം

192

കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടാന്‍ സ്വാശ്രയ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. നെഹ്റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
ലക്കിടി നെഹ്രു ലോ കോളേജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് പി. കൃഷ്ണദാസടക്കം അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തത്. നിയമോപദേശക സുചിത്ര,കോളേജിലെ കായികാധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, പി.ആര്‍.ഒ. വത്സലകുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഒന്നാംപ്രതിയാണ് കൃഷ്ണദാസ്. ജാമ്യമില്ലാത്ത വകുപ്പുകളുള്‍പ്പെടെ ഇവര്‍ക്കുനേരേ ചുമത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ വാണിയംകുളം പി.കെ. ദാസ് ആസ്പത്രിയില്‍നിന്നാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്.

NO COMMENTS

LEAVE A REPLY