കൊച്ചി : മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കാസര്‍ഗോഡ് സ്വദേശിയാണ് പിടിയിലായത്. കേസിലെ പ്രതികളെ സംസ്ഥാനം വിടാന്‍ ഇയാള്‍ സഹായിച്ചിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇയാള്‍ എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു.