ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോ റെയില്‍ ഉപദേഷ്ടാവ് ഇ ശ്രീധരന് പുതിയ ചുമതല. രാജ്യത്തെ മെട്രോകളുടെ നിലവാരം നിശ്ചയിക്കാനും മാനദണ്ഡങ്ങള്‍ തീരുമാനിക്കാനും വിലയിരുത്താനുമുള്ള സമിതിയുടെ അധ്യക്ഷനായി ശ്രീധരനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിയമനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നല്കി.