കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ അട്ടിമറിച്ചത് കോണ്‍ഗ്രസെന്ന് ജോസ് കെ. മാണി

223

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ അട്ടിമറിച്ചത് കോണ്‍ഗ്രസെന്ന് ജോസ് കെ. മാണി. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാൻ ചരൽക്കുന്നിലെ യോഗത്തിൽ പാർട്ടി തീരുമാനിച്ചതാണ്. കേരള കോണ്‍ഗ്രസ് പാർട്ടിയേയും പാർട്ടി ചെയർമാനെയും ഡിസിസി അപമാനിച്ചു. അതുകൊണ്ടാണ് ആത്മാഭീമാനം ഉയർത്തിപിടിക്കുന്ന തീരുമാനം പ്രാദേശിക ഘടകങ്ങൾ എടുത്തതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഉണ്ടായത് പ്രദേശിക തീരുമാനം മാത്രമായിരുന്നു. ഇത്തരത്തിൽ കോണ്‍ഗ്രസിലും സിപിഎമ്മിലും സിപിഐയിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം കോണ്‍ഗ്രസ് പാർട്ടിയൽ നിന്നു കേരള കോണ്‍ഗ്രസിന് മുറിവേറ്റിട്ടുണ്ട്. ഇപ്പോൾ ആ മുറിവിൽ കോണ്‍ഗ്രസ് മുളകു പുരട്ടുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.

NO COMMENTS

LEAVE A REPLY