തിരുവനന്തപുരം : വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. വിദ്യാർഥികളുടെ കൺസഷൻ കൂട്ടാനാകില്ല. അമിതാവേശം ആർക്കും നല്ലതല്ലെന്നും മന്ത്രി വ്യക്തമാക്കി. ജുണ് ഒന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് അനുവദിക്കില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.