നഗ്നചിത്രം പകര്‍ത്തി ഒന്നേകാല്‍ കോടി തട്ടിയ യുവതി പിടിയില്‍

258

നഗ്നചിത്രം പകര്‍ത്തി ഒന്നേകാല്‍ കോടി തട്ടിയ യുവതി പിടിയില്‍. കൊല്ലം കൊട്ടിയം സ്വദേശി ഇബിയാണ് തിരുവനന്തപുരത്ത് അറസ്റ്റലായത്.ഡോക്ട‍ര്‍ എന്ന വ്യാജേനെയാണ് ഇബി തിരുവനന്തപുരം സ്വദേശിയുമയായി പരിചയം സ്ഥാപിച്ചത്. ഇരുവരും അടുപ്പത്തിലാവുകയും പതിനൊന്ന് കോടി ചെലവില്‍ തുടങ്ങുന്ന ആശുപത്രിയില്‍ പാര്‍ട്ണറാക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നേകാല്‍ കോടി വാങ്ങുകയുമായിരുന്നു. പണം തിരച്ച് ചോദിച്ചപ്പോഴാണ് നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്താന്‍ തുടങ്ങിത്. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇബി ഒളിവില്‍പോയി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. നെയ്യാറ്റിന്‍കരയില്‍ അറസ്റ്റിലായ ഇവരുടെ പക്കല്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും കണ്ടെടുത്തു. കൊട്ടിയം, കൊല്ലം, ചാത്തന്നൂര്‍, വഞ്ചിയൂര്‍ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ ഇബിയുടെ പേരിലുണ്ട്. കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY