കൊല്ലം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ ആരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ചെങ്ങന്നൂരില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ശക്തി കെഎം മാണിക്ക് ഇല്ലെന്നാണ് താന്‍ പറഞ്ഞത്. ശക്തിയുണ്ടെങ്കില്‍ മാണി അത് തെളിയിക്കട്ടെയെന്നും കാനം പറഞ്ഞു. ഇടതുമുന്നണിയില്‍ പുതിയ ഘടകകക്ഷികളെ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് സംബന്ധിച്ച് എല്‍ഡിഎഫില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു.