കൊറിയന്‍ യുദ്ധത്തിന് അവസാനമായി ; ഇരുകൊറിയകളും കരാര്‍ ഒപ്പുവച്ചു

243

പാന്‍മുന്‍ജോം : 68 വര്‍ഷം നീണ്ടു നിന്ന കൊറിയന്‍ യുദ്ധം അവസാനിച്ചു. സമാധാനത്തിന്റെ പാതയില്‍ നീങ്ങാന്‍ ദക്ഷിണ, ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ ധാരണ. ദക്ഷിണ കൊറിയയില്‍ എത്തിയ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇനും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ചരിത്രപരമായ സമാധാന കരാര്‍ ഒപ്പുവച്ചത്. ഇന്ന് രാവിലെയാാണ് ഉത്തരകൊറിയന്‍ നേതാവ് കിം, ദക്ഷിണ കൊറിയയിലെത്തിയത്. അതിര്‍ത്തിയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ നേരിട്ടെത്തി അയല്‍രാജ്യത്തലവനെ സ്വീകരിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരകൊറിയന്‍ ഭരണത്തലവന്‍ ദക്ഷിണകൊറിയയിലെലെത്തിയത്. ഒരു ദശകത്തിന് ശേഷമാണ് ഇരുകൊറിയന്‍ തലവന്‍മാരും ചര്‍ച്ചകള്‍ നടന്നത്. ദക്ഷിണ കൊറിനന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ഉത്തരകൊറിയയും സന്ദര്‍ശിക്കും. തന്റെ രാജ്യത്ത് എത്തണമെന്ന് കിമ്മിന്റെ ക്ഷണം ദക്ഷിണകൊറിയന്‍ പ്രസിഡന്റ് സ്വീകരിക്കുകയായിരുന്നു.

NO COMMENTS