സിഐടിയു ഉപരേ‍ാധം : ജഡ്ജിയുടെ പരാതിയിൽ പ്രതികൾക്കെതിരെ കോടതിയുടെ വാറണ്ട്

211

പാലക്കാട്∙ ഉപരോധ സമരത്തിനിടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും വാഹന ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തെന്ന അഡീഷനൽ സബ് ജഡ്ജിയുടെ പരാതിയിൽ പ്രതികൾക്കെതിരെ കോടതിയുടെ വാറണ്ട്. 2012 സെപ്റ്റംബർ 26നു പാലക്കാട് കോടതി വളപ്പിനു മുൻപിലായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ അഡീഷനൽ സബ് ജഡ്ജിയും നിലവിൽ കോഴിക്കോട് ജില്ലാ ജഡ്ജിയുമായ ജോണി സെബാസ്റ്റ്യനാണ് പരാതി നൽകിയത്.

വിലക്കയറ്റത്തിനെതിരെ സിഐടിയു നടത്തിയ ഉപരോധത്തിനിടയിൽ ജഡ്ജി കോടതിയിലേക്കു വരുന്നതിനിടെയായിരുന്നു സംഭവം. കേസിൽ വിചാരണയ്ക്കായി ജഡ്ജി ജോണി സെബാസ്റ്റ്യൻ ഹാജരായെങ്കിലും എതിർ കക്ഷികൾ എത്തിയില്ല. കേസിലെ പത്തിലേറെ പ്രതികൾക്കെതരെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്ന് കോടതി ജഡ്ജി എം.സുഹൈബാണ് വാറണ്ട് ഇറക്കിയത്. കേസ് 25ലേക്കു മാറ്റി.