കൊല്ലത്ത് ഉത്സവത്തിനിടെ ആന ഇടഞ്ഞു

250

കൊല്ലം: തഴുത്തലയില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞ് നിരവധിയാളുകള്‍ക്ക് പരിക്ക്. കൊട്ടിയം തഴുത്തല ഗണപതിക്ഷേത്രത്തിലെ ഉത്സവത്തിലായിരുന്നു സംഭവം. മുപ്പതോളം ആനകളെയാണ് ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചിരുന്നു. ക്ഷേത്രത്തിനടുത്ത് നിന്ന ആനയാണ് ഇടഞ്ഞത്. ആന വിരണ്ട സമയം പരിഭ്രാന്തരായി പേടിച്ചോടിയ ആളുകള്‍ നിലത്തുവീണാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടുന്നതിനിടെ അടുത്തുനിന്ന ആനയ്ക്കും പരിക്കേറ്റു. ഒരു മണിക്കൂറിന് ശേഷം മയക്കുവെടി വച്ചതിന് ശേഷം ആനയെ തളച്ചു.

NO COMMENTS