ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ബി​ജെ​പി ഹര്‍ത്താല്‍ തുടങ്ങി

245

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ബി​ജെ​പി ഹര്‍ത്താല്‍ തുടങ്ങി. എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ര്‍​ത്താ​ല്‍. രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. ഹ​ര്‍​ത്താ​ലി​ല്‍​നി​ന്ന് വാ​ഹ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കിയിട്ടുണ്ട്. എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ന്‍ കാ​ക്ക​യ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ വി​ദ്യാ​ര്‍​ഥി ശ്യാ​മ​പ്ര​സാ​ദാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് വെ​ട്ടേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടാ​ണെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം ആ​രോ​പി​ച്ചു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്യാ​മ​പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

NO COMMENTS