മകളുടെ വിവാഹത്തിന് പരോള്‍ വേണമെന്ന ആവശ്യവുമായി നളിനി ഹൈക്കോടതിയില്‍

185

ചെന്നൈ: രാജീവ് ഗാന്ധി വധകേസിൽ ജീവപര്യന്തം ശിക്ഷയിൽ ജയിലിൽ കഴിയുന്ന നളിനി മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പരോൾ അനുദിക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ 26 വർഷമായി വെല്ലൂർ സെൻ‌ട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് നളിനി. ഇതിനിടെ പുറത്ത് ഇറങ്ങിയിട്ടില്ലെന്നും അതിനാൽ തന്നെ തനിക്ക് ആറ് മാസം പരോൾ അനുവദിക്കണമെന്നാണ് നളിനിയുടെ അപേക്ഷ. ജയിൽ ഐജി, തമിഴ്നാട് മുഖ്യമന്ത്രി എന്നിവർക്ക് അപേക്ഷ നൽകിയിട്ടും തീരുമാനമൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് നളിനി ഹൈക്കോടതിയെ സമീപിച്ചത്. നളിനിയുടെ ഹർജി കോടതി തിങ്കളാഴ്‌ച പരിഗണിച്ചേക്കും. ലണ്ടനിൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് നളിനിയുടെ മകൾ കഴിയുന്നത്.

NO COMMENTS